Test Data/Malayalam
From IndLinux
Rendering Test cases: Malayalam (ml_IN) a) Sample Text: സമൂഹത്തിനാകെ ഉപകാരപ്രദമായ ജീവിതരീതികളാണു് വിദ്യാലയങ്ങള്‍ കുട്ടികളെ പഠിപ്പിയ്ക്കേണ്ടതു്. പുനരുപയോഗത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന പോലെത്തന്നെയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെ അവര്‍ പ്രോത്സാഹിപ്പിയ്ക്കേണ്ടതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശീലിച്ച വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസത്തിനു ശേഷവും അതുപയോഗിയ്ക്കും. കുത്തക കമ്പനികളുടെ കരാളഹസ്തങ്ങളില്‍ നിന്നും സമൂഹത്തെ മൊത്തത്തില്‍ രക്ഷിക്കാനും ഇതു് സഹായിക്കും. സൌജന്യമായി സിഗററ്റുകള്‍ വിതരണം ചെയ്യുന്ന പുകയില കമ്പനികളെ പോലെ ശീലങ്ങള്‍ ഉണ്ടാക്കാനാണു് കുത്തകസോഫ്റ്റ്‌വെയര്‍ കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയറുകള്‍ സൌജന്യമായി നല്‍കുന്നതു്. പക്ഷേ പഠിച്ചുമുതിര്‍ന്നു കഴിഞ്ഞാല്‍ അവര്‍ക്കു് യാതൊരു സൌജന്യവും ലഭിക്കില്ല. സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നു് മനസ്സിലാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നു. കൌമാരത്തിലെത്തുന്ന പല വിദ്യാര്‍ത്ഥികളും കമ്പ്യൂട്ടറിനെപറ്റിയും, സോഫ്റ്റ്‌വെയറിനെപ്പറ്റിയും എല്ലാ കാര്യങ്ങളും അറിയാന്‍ ആഗ്രഹിയ്ക്കുന്നു. ഭാവിയിലെ നല്ല പ്രോഗ്രാമര്‍മാര്‍, ആ കാലത്താണു് ഇതെല്ലാം പഠിയ്ക്കേണ്ടതു്. സോഫ്റ്റ്‌വെയര്‍ നന്നായി എഴുതാന്‍ പഠിയ്ക്കണമെങ്കില്‍ ആദ്യം ഓരോ വിദ്യാര്‍ത്ഥിയും ധാരാളം കോഡ് വായിയ്ക്കുകയും എഴുതുകയും വേണം. അവര്‍ ആളുകള്‍ ശരിയ്ക്കും ഉപയോഗിയ്ക്കുന്ന പ്രോഗ്രാമുകളുടെ കോഡ് വായിയ്ക്കുകയും മനസ്സിലാക്കുകയും വേണം. നിത്യേന ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകളുടെ കോഡ് വായിയ്ക്കാന്‍ അവര്‍ അത്യധികം ഉത്സുകരായിരിയ്ക്കും. അറിവിനായുള്ള ദാഹത്തെ കുത്തകസോഫ്റ്റ്‌വെയറുകള്‍ നിഷേധിയ്ക്കുന്നു. നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന കാര്യം പരമ രഹസ്യമാണെന്നും, അതു് വിലക്കപ്പെട്ടതാണെന്നുമാണവര്‍ പറയുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറാകട്ടെ, എല്ലാവരും പഠിയ്ക്കുന്നതു് പ്രോത്സാഹിപ്പിയ്ക്കുന്നു. സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് പൊതുജനങ്ങള്‍ക്കു് അജ്ഞാതമാക്കുന്ന “സാങ്കേതികതയുടെ പൌരോഹിത്യം” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിഷേധിയ്ക്കുന്നു; ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളും സോഴ്സ് കോഡ് വായിയ്ക്കുന്നതിനെയും വേണ്ടത്ര പഠിയ്ക്കുന്നതിനെയും നാം പ്രോത്സാഹിപ്പിയ്ക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്ന വിദ്യാലയങ്ങള്‍ പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ മുന്നോട്ടു് നയിക്കാന്‍ പ്രാപ്തരാക്കുന്നു. b) Samvruthokaram കൊക്കു് അതു് കത്തു് പേരു് ചുവപ്പു് തട്ടു് കല്ലു് അച്ചു് ചൂതു് c) Conjuncts ക്ത പ്ത ക്ര പ്ര ന്ത ങ്ക ക്ല പ്ല ന്ത്ര്യ സ്വ ദ്ധ്വ യ്ക്ക ദ്ധ ഗ്ദ ക്ലു സ്ക്രൂ സ്നേ ന്നൂ ക്ത്യ ഗ്ദ്ധ്രോ ദ്ധ്യാ ന്ത്ര്യ ണ്ട കാര്‍ക്കോടകന്‍ നിര്‍ദ്ദേശം
